മൺസൂൺ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി
വടുവൻഞ്ചാൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്,കുടുംബശ്രീ മിഷൻ,ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, ബത്തേരി, സ്നേഹിത ജെന്റർ ഹെൽപ് ഡസ്ക്, കൽപ്പറ്റ എന്നിവയുടെ നേതൃത്വത്തിൽ വടുവൻഞ്ചാൽ വരിപ്ര കോളനിയിൽ വച്ച് മെഗാ മൺസൂൺ മെഡിക്കൽ ക്യാമ്പും, മഴക്കാല രോഗ പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും നടത്തി.സ്നേഹിത ജന്റർ ഹെൽപ് ഡസ്ക്ക് സർവീസ് പ്രൊവൈഡർ സീന സ്വാഗത പ്രസംഗം നടത്തി. കുടുംബശ്രീ സി ഡി എസ് അംബുജം ആദ്യക്ഷയാ യിരുന്നു. സി ഡി എസ് വൈസ് ചെയർ പേഴ്സൺ സുജിത ബാബു ഉത്ഘാടനം പ്രസംഗം നടത്തി. കുടുംബ കമ്മ്യൂണിറ്റി കൗൺസിലർ വിശാലാക്ഷി നന്ദി അർപ്പിച്ചു. ഡോ അരുൺ ബേബി മഴക്കാല രോഗ പ്രതിരോധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.ആയുർവേദ, സിദ്ധ, ഹോമിയോ മഴക്കാല രോഗ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു.ഡോ സിതാര പർവീൻ, ഡോ വന്ദന വി. ടി, സുർജിത്, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply