പുസ്തകങ്ങൾ ആശയ വികാസങ്ങളുടെ ഉറവിടം:ജുനൈദ് കൈപ്പാണി
വെള്ളമുണ്ട :
ആശയ വികാസങ്ങളുടെ ഓരോ പടവുകളും കയറി അജ്ഞതയുടെ ഇരുട്ടകറ്റാൻ വ്യക്തികളെയും സമൂഹത്തേയും സഹായിക്കുന്ന ഊന്നുവടികൾ ആണ് പുസ്തകങ്ങളെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനമേള ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് എം. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എം. സുധാകരൻ,നാരായണൻ എം, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
നോവലുകൾ,കവിതകൾ, അന്യഭാഷാ വിവർത്തനങ്ങൾ തുടങ്ങി വിവിധങ്ങളായ ഏറ്റവും പുതിയ പുസ്തകങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്.
2022-23 വർഷത്തെ ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാൻ്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രദർശന പരിപാടി കൊണ്ട് പ്രധാനമായും ലക്ഷ്യം വെച്ചത്.






Leave a Reply