June 7, 2026

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0
IMG_20230707_135104.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:
കോട്ടത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു മാധവന്‍ അധ്യക്ഷത വഹിച്ച വിജയോത്സവം  2023-24 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് ഉദ്ഘാടനം ചെയ്തു.ഉന്നത വിജയം കരസ്ഥമാക്കിയ പ്ലസ്ടു വിഭാഗത്തിലെ ഷഹാന ഷെറിന്‍, ഹൈസ്‌കൂള്‍ വിഭാഗം ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ ഫാത്തിമ നസ്രിന്‍, ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച ബബീഷ് വി.ആര്‍ ( പ്ലസ് ടൂ), സൂരജ് സി.എസ്, അമല്‍ജിത് (എസ്എസ്എല്‍സി) എന്നീ വിദ്യാര്‍ഥികള്‍ക്ക് മൊമന്റോയും,ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.
വിജയോത്സവത്തില്‍ 2022-23 അധ്യയന വര്‍ഷത്തിലെ എന്‍എംഎംഎസ് സ്‌കോളര്‍ഷിപ് ജേതാവ് മുഹമ്മദ് അന്‍സിഫ് ,സാമ്പത്തിക സാക്ഷരത സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ ക്വിസ് മത്സരത്തില്‍ സബ് ജില്ല തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അന്‍സില്‍,സഫ്വാന്‍ അനാന്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയത്തിന്റെ സ്‌നേഹോപഹാരം വിതരണം ചെയ്തു. വിജയോത്സവം 2023-24 ന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് പിടിഎ പ്രസിഡണ്ട് പി കെ മൊയ്തു , മണിയമ്മ ടീച്ചര്‍ വിജു സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു .പ്രിന്‍സിപ്പല്‍ പ്രമോദ് സര്‍ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ഷാനവാസ് ഖാന്‍ നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *