June 7, 2026

ചാരിറ്റി ,തളിപ്പുഴ മേഖലയിലെകാട്ടാന ശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കണം: യൂത്ത് ലീഗ്

0
IMG_20230714_205211.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: ഗ്രാമപഞ്ചായത്തിലെ ചാരിറ്റി, മുള്ളൻപാറ, തളിപ്പുഴ ഉൾപ്പെടെയുളള വിവിധ പ്രദേശങ്ങളിൽ ജനവാസ മേഘലകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വൈത്തിരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡി എഫ് ഒ ഓഫീസ് മാർച്ച് ഉൾപെടെയുളള പ്രത്യക്ഷ സമര പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു.കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കുന്നത്ത് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഫായിസ് തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിഖ് മണക്കാട്ടിൽ, ആഷിർ എന്നിവർ സംസാരിച്ചു. ജുബൈർ സ്വാഗതവും ഷെഫീക്ക് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *