August 3, 2026

സ്വാതന്ത്യ ദിനാഘോഷം: ജില്ലയില്‍ വിപുലമായി നടത്തും

0
20230801_202805.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. പരേഡില്‍ 32 പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസ്, എക്‌സൈസ്, വനം, സ്‌ക്കൗട്ട് ആന്റ് ഗൈഡ്‌സ് എസ്.പി.സി, എന്‍.സി.സി പ്ലാറ്റൂണുകളാണ് അണിനിരക്കുക. പരേഡ് റിഹേഴ്‌സല്‍ ഓഗസ്റ്റ് 10 മുതല്‍ 12 വരെ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മികച്ച പ്ലാറ്റൂണുകള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കും. സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കളെ പരിപാടിയിലേക്ക് ക്ഷണിക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *