മടിയൂർക്കുനി ക്ഷേത്രത്തിൽ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു
കൽപ്പറ്റ: വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ കൽപ്പറ്റ മടിയൂർക്കുനി ക്ഷേത്രത്തിൽ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു. വിശ്വാസികൾ രാവിലെ ക്ഷേത്രത്തിൽ ഒത്തുചേർന്ന് നാമജപവും വഴിപാടുകളും പ്രാർഥനയും നടത്തി. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തും വിധം നടത്തിയ പ്രസ്താവനയോടുള്ള പ്രതിഷേധമായാണ് എൻ എസ് .എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആഹ്വാനമനുസരിച്ച് വിശ്വാസ സംരക്ഷണ ദിനം ആചരിച്ചത്. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ, എൻ എസ് എസ് സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ, യൂണിയൻ സെക്രട്ടറി വി വിപിൻ കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി സി നാരായണൻ നമ്പ്യാർ, മുരളീധരൻ മക്കോളി, എൻ ജി വിജയൻ നായർ, ഒ എം ജയചന്ദ്രൻ, രാമകൃഷ്ണൻ മാസ്റ്റർ, സി പി പുഷ്പലത, വനിതാ യൂണിയൻ വൈസ് പ്രസിഡൻറ് സവിത എ പി, സെക്രട്ടറി ശീതള മോഹൻദാസ് വിവിധ കരയോഗങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വനിതാ യൂണിയൻ ഭാരവാഹികൾ, സമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply