മണിപ്പൂര്‍ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കല്‍പ്പറ്റ:
കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ മണിപ്പൂര്‍ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് ബേ പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എം ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. മുഹമ്മദ് പഞ്ചാര, പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ.സരുണ്‍ മാണി, കല്‍പ്പറ്റ ഏരിയ സെക്രട്ടറി പി.ടി മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.






Leave a Reply