ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം ;എസ്എഫ്‌ഐ
കല്‍പ്പറ്റ:
ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നും മറ്റു ലഹരികളും എത്തിക്കുന്ന ലഹരി മാഫിയകള്‍ സജീവമാവുകാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ മദ്യവും, കഞ്ചാവ്, എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളും എത്തിച്ചു നല്‍കുന്നത് ക്യാമ്പസുകള്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ലഹരി മാഫിയകളാണ്. ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിച്ച് വിദ്യാര്‍ഥികളെ ലഹരിക്ക് അടിമയാക്കുന്ന ഇത്തരം ലഹരി മാഫിയകള്‍ക്കെതിരെ ജാഗ്രത പാലിക്കണം. എസ്എഫ്‌ഐ ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു പോകുന്നത്. ഇത്തരത്തില്‍ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളെ ലഹരിക്ക് അടിമയാക്കുന്ന ലഹരി മാഫിയകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.






Leave a Reply