November 8, 2026

ദേശീയ തപാൽ ദിനാചരണം: അമരക്കുനി പോസ്റ്റ്മാസ്റ്റർ ആൻസ് ഡോളി ടോമിയെ റോട്ടറി ക്ലബ് ആദരിച്ചു

0
IMG-20261012-WA0111
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ അമരക്കുനി പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റർ ആൻസ് ഡോളി ടോമിയെ (റൊട്ടേറിയൻ ഡോളി ചേച്ചി) ആദരിച്ചു. 31 വർഷത്തെ സ്തുത്യർഹമായ തപാൽ സേവനത്തെ മുൻനിർത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളി പ്രസിഡന്റ് സതീഷ് ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലങ്ങളെയും ദൂരങ്ങളെയും ബന്ധിപ്പിച്ച് മാതൃകാപരമായ ജനസേവനമാണ് ഡോളി ടോമി കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോയി കവളക്കാട്ട്, അരുൺ ജോസ്, ടോമി കക്കുഴി, ജോൺസൺ വി.വി., അനീഷ് എസ്., ഡാനിഷ് യോഹന്നാൻ, ജയ്സൺ എന്നിവർ സംസാരിച്ചു. ബിജു വി.ജി. ചടങ്ങിന് നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *