രാഹുൽ ഗാന്ധി നാളെ കൽപ്പറ്റയിൽ ; പ്രൗഢോജ്വല സ്വീകരണം
കൽപ്പറ്റ : നാളെ വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമൊരുക്കാ ൻ കോൺഗ്രസ്
ഒരുങ്ങി. പുതിയ ബസ് സ്റ്റാൻഡ്
പരിസരത്താണ് സ്വീകരണം. ഡി.സി.സി.യുടെ നേതൃത്വത്തിൽ നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ കൈത്താങ്ങ്
പദ്ധതിയിൽ നിർമ്മാണം
പൂർത്തിയാക്കിയ ഒമ്പത് വീടുകളുടെ
താക്കോൽദാനവും നടക്കും.ഗിന്നസ്
വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട്
അരീക്കോട് സ്വദേശി കെ.പി.അഷ്റഫ്
കൈ കൊണ്ട് നിർമ്മിച്ച 81 മീറ്റർ നീളമുള്ള
കൂറ്റൻ ആശംസ ബാനർ വേദിക്കരികിൽ
പ്രദർശിപ്പിക്കും. കാൽ ലക്ഷം പേരെങ്കിലും പൊതുസമ്മേളനത്തിൽ
പങ്കെടുക്കുമെന്നാണ് യു.ഡി.എഫ്.
നേതാക്കൾ അറിയിച്ചിട്ടുള്ളത്.നാളെ
വയനാട്ടിൽ താമസിക്കുന്ന രാഹുൽ
ഗാന്ധി മറ്റന്നാൾ രാവിലെ പതിനൊന്ന്
മണിക്ക് നല്ലൂർ നാട് അംബേദ്കർ
മെമ്മോറിയൽ കാൻസർ
സന്ദർശിച്ച് ഹൈടെൻഷൻ കണക്ഷൻ
ഉദ്ഘാടനം ചെയ്യും.വൈകുന്നേരം അഞ്ച്
മണിക്ക് കോഴിക്കോട് ജില്ലയിലെ
കോടഞ്ചേരിക്ക് പോയി അവിടെ
സെന്റർ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നടത്തും .രാത്രി പത്ത് മണിക്ക് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് പോകും.






Leave a Reply