June 22, 2026

മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യമർപ്പിച്ച് ‘ജനനായകൻ’ ഓഡിയോ ഗാനം പ്രകാശനം ചെയ്തു

0
IMG_20260622_133246
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മുഖ്യമന്ത്രി വി. ഡി. സതീശനും സർക്കാരിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് കെ.പി.സി.സി. സംസ്കാരസാഹിതി ജില്ലാ വൈസ് ചെയർമാൻ സലീം താഴത്തൂർ ഗാനരചനയും എൻ. അബ്ദുൾ മജീദ് സംവിധാനവും നിർവഹിച്ച ‘ജനനായകൻ’ എന്ന ഓഡിയോ ഗാനം പ്രകാശനം ചെയ്തു. കണ്ണൂർ മമ്മാലി, ഹസീന ബീഗം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെ.പി.സി.സി. സംസ്കാരസാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ, സിനിമ തിരക്കഥാകൃത്ത് എം. ആർ. ജോസിന് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി. സുരേഷ് ബാബു, മണ്ഡലം പ്രസിഡന്റ് ഒ. വി. റോയ്, ഒ. ഭാസ്കരൻ, ജില്ലാ കൺവീനർ സി. കെ. ജിതേഷ്, സലിം താഴത്തൂർ, നോറിസ് എം., വന്ദന ഷാജു, ടി. മുഹമ്മദ്, രാജു ഹെജമാടി, എ. രാംകുമാർ, ശ്രീജ ബാബു, സുജാത മഹാദേവൻ, ഷീജ അരപ്പറ്റ, ഹൈദർ അലി, റീന കോട്ടനാട്, സതീശൻ കല്ലായി, സെയ്ത് മണലടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *