വിജയഭേരി2K26: കുറുമ്പാലയിലെ വിജയികളെ അനുമോദിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുറുമ്പാലയിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രിക കൃഷ്ണൻ ചടങ്ങിന്റെ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. ചടങ്ങിൽ ഒമ്പതാം വാർഡ് മെമ്പർ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ബാബു, വാർഡ് മെമ്പർ ശിൽപ്പ ആന്റണി, കുറുമ്പാല സ്കൂൾ പ്രിൻസിപ്പൽ റഷീദ്, റിയാസ്, ശ്രീനിവാസൻ, ആബിദ്, ജമാലുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.





Leave a Reply