അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
പൈങ്ങാട്ടേരി: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം വയനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ പൈങ്ങാട്ടരി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം. പി. വൽസൻ നിർവ്വഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ഷർഫുന്നിസ അധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും വിശദമായ ബോധവൽക്കരണ ക്ലാസ് എടുത്തു. എ.ഡി.എസ്. സുഹറ സ്വാഗതം ആശംസിച്ചു. ബോധവൽക്കരണ ക്ലാസിനു ശേഷം ആയുഷ്ഗ്രാം യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി. പരിപാടിയിൽ പങ്കെടുത്തവർക്കായി യോഗ പരിശീലനത്തിന് നേതൃത്വം നൽകി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും അറ്റൻഡർ ബിബിൻ പി. എഫ്, നിഹില തുടങ്ങിയവർ നേതൃത്വം വഹിച്ചു. ‘യോഗ ഫോർ ഹെൽത്തി ഏജിങ് ‘ (ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ) എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് നടത്തിയത്. പ്രാദേശിക തലത്തിൽ പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കിടയിൽ ശാരീരിക-മാനസിക ആരോഗ്യം നിലനിർത്തുന്നതിനും യോഗ ഒരു ശീലമാക്കുന്നതിനും പ്രേരിപ്പിക്കുന്ന രീതിയിൽ ക്രമീകരിച്ച ഈ യോഗാദിന ആചരണം കുടുംബശ്രീ പ്രവർത്തകരുടെ സജീവമായ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.





Leave a Reply