October 14, 2026

ജൂഡോ ചാമ്പ്യന്‍ഷിപ്പ് ;തൃശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് തകർപ്പൻ ജയം

0
IMG_20230814_142043.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശ്ശിലേരി: കല്‍പ്പറ്റ എന്‍.എസ്.എസ്.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് നടന്ന ഇരുപത്തിമൂന്നാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണ്ണവും, 7 വെള്ളിയും, , 5വെങ്കലവും നേടി തൃശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, കാഡറ്റ് വിഭാഗത്തില്‍ റണ്ണേഴ്‌സ് അപ്പും കരസ്ഥമാക്കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വാണി ഉമാകൃഷ്ണനെ ബെസ്റ്റ് പ്ലെയറായി തെരെഞ്ഞെടുത്തു. കായിക അദ്ധ്യാപകരായ ഷിജോ, അനീഷ് എന്നിവരാണ് പരിശീലകര്‍ .വിജയികളെ അധ്യാപകരും പിടിഎയും അനുമോദിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *