വിവിധ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കേരള അങ്കണവാടി & ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ രാഹുല്‍ ഗാന്ധി എം.പിക്ക് നിവേദനം നല്‍കി
കല്‍പ്പറ്റ: അങ്കണവാടി ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി കേരള അങ്കണവാടി & ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയു സി )വയനാട് ജില്ല കമ്മിറ്റി രാഹുല്‍ ഗാന്ധി എം.പി ക്ക് നിവേദനം നല്‍കി. ജീവനക്കാരുടെ പരിതാപകരമായ ഹോണറേറിയം, ജോലി ഭാരം, 40 വര്‍ഷത്തോളം ജോലി ചെയ്തു വിരമിച്ച ശേഷം ലഭിക്കുന്ന അതിശോചനീയമായ പെന്‍ഷന്‍ തുക ഇവയില്‍ മാറ്റം വരുത്താനും മറ്റു ആവശ്യങ്ങളില്‍ അനുകൂലമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.കേരള അങ്കണവാടി & ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐഎന്‍ടിയു സി )വയനാട് ജില്ലാ പ്രസിഡന്റ് ടി ഉഷാകുമാരി ടീച്ചര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മായ പ്രദീപ്, ജില്ലാ ജനറല്‍ സെക്രട്ടറി റോസമ്മ തോമസ്, ജില്ലാ ട്രഷറര്‍ ലളിത ടീച്ചര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.






Leave a Reply