September 13, 2026

മണല്‍വയലിൽ കോളനിയെ പുകയില രഹിത കോളനിയായി പ്രഖ്യാപിച്ചു

0
20230814_175313.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എടവക പഞ്ചായത്തിലെ മണല്‍വയലിനെ പുകയില രഹിത കോളനിയായി വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് പ്രഖ്യാപിച്ചു. കോളനിയിലെ പുകവലിക്കാരായ മുഴുവന്‍ പേരും പുകവലി ഉപേക്ഷിച്ച് പുകവലി രഹിത യജ്ഞത്തില്‍ പങ്കാളികളായതോടെയാണ് മണല്‍വയല്‍ പുകവലി രഹിത കോളനിയായി മാറിയത്. ലോക പുകയില രഹിത ദിനാചരണത്തില്‍ ജില്ലയിലെ ആദ്യ പുകവലി രഹിത കോളനിയായി കാപ്പിക്കുന്ന് കോളനിയെ പ്രഖ്യാപിച്ചിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച മണല്‍വയല്‍ കോളനിയിലെ ഊരുമൂപ്പന്‍മാരായ കേളു, ചാപ്പന്‍ എന്നിവരെയും കാപ്പികുന്ന് കോളനിയിലെ ഊരുമൂപ്പന്‍മാരായ കെ.കെ ശിവരാമന്‍, കെ.പി മനോഹരന്‍, കുഞ്ഞിരാമന്‍ എന്നിവരെയും ജില്ലാ കളക്ടര്‍ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *