September 17, 2026

ജീവിതം തൊട്ടറിയാൻ ഒരിടം ; പീസ് വില്ലേജിലെ കൂടപ്പിറപ്പുകളോടൊപ്പം ഓണം ആഘോഷിച്ച് പെയിൻ ആൻഡ് പാലിയേറ്റീവ്

0
IMG_20230818_092539.jpg
By ന്യൂസ് വയനാട് ബ്യൂറോ
     
പിണങ്ങോട് : പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയേഴ്‌സ് അഗതികളുടെയും അനാഥകളുടെയും സ്നേഹവീടായ പിണങ്ങോട് പീസ് വില്ലേജിലെ കൂടപ്പിറപ്പുകളോടൊപ്പം ഓണം ആഘോഷിച്ചു.ഉറ്റവരാലും ഉടയവരാലും പുറം തള്ളപ്പെട്ട സഹോദരങ്ങൾക്ക് ഒരു ദിവസമെങ്കിലും ഒറ്റപ്പെടലിന്റെ നെടുവീർപ്പിന് ആശ്വാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. അവർക്ക് മനസ്സിന് ആനന്ദം നൽകുകയും അവരോടൊത്ത് ഓണ സദ്യ കഴിക്കുകയും അവരെ കേൾക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പാലിയേറ്റീവ് വളണ്ടിയറും പീസ്‌ വില്ലേജിലെ കെയർ ടേക്കറുമായ രജിതയുടെയും സുഹൃത്തിന്റെയും പ്രാർത്ഥനാ ഗാനത്തോടെ പരിപാടി ആരംഭിച്ചു.കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡന്റ് അസൈനാർ പനമരം പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡണ്ട്‌ പി.ശ്രീകുമാരി അധ്യക്ഷത വഹിച്ചു. പീസ്‌ വില്ലേജ് സെക്രട്ടറി മുസ്തഫമാസ്റ്റർ, പിആർ ഓ കെസിയമരിയ, സൂപ്പർവൈസർ അബ്ദുള്ള,നാസർ പുൽപ്പള്ളി, ഷമീം പാറക്കണ്ടി, മനോജ്‌ പനമരം, അനിൽ കൽപ്പറ്റ, മറിയം ബാബു, ഷർമിന, ആലിയ എടവക, കെ ടി. കുഞ്ഞബ്ദുള്ള പടിഞ്ഞാറത്തറ തുടങ്ങിയവർ ആശംസനേർന്നു. ജില്ലാ സെക്രട്ടറി വേലായുധൻ ചുണ്ടേൽ സ്വാഗതവും വനിതാ വിംഗ് സെക്രട്ടറി ശാന്തി നന്ദിയും പറഞ്ഞു.കാരുണ്യ പ്രവർത്തിയിൽ വേറിട്ട മാതൃകയായ വെള്ളമുണ്ട പാലിയേറ്റീവ് നേഴ്സ് ജെസ്സിക്ക് ഡി എം ഓ ഡോ. ദിനീഷ് ഉപഹാരം നൽകിക്കൊണ്ട് ആദരിച്ചു. തിരക്കുകൾക്കിടയിലും മണിക്കൂറുകളോളം അവിടെ ചിലവഴിച്ച ഡിഎംഒ ഓരോ അന്തേവാസികളുടെയും അടുത്തെത്തി കുശലാന്വേഷണം നടത്തി. പ്രഗത്ഭ ഗസൽ ഗായകനും ജൂനിയർ ഉദിദ്നാരായണൻ എന്നറിയപ്പെടുന്ന നിസാർ വയനാടും സുഹൃത്ത് സിഹാബ് വയനാടും അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ മാറ്റ് കൂട്ടി. സ്ഥാപനത്തിലെ അന്തേ വാസികൾ പാട്ടുകൾ പാടുകയും എല്ലാം മറന്ന് ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്ത് അവരുടെ സന്തോഷമറിയിച്ചതും വേറിട്ട അനുഭവമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *