വയനാട് ചുരം കയറി കെ.എം.സി.സി സംഗമം
കല്‍പ്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മഹത്തായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന കെ.എം.സി.സി., പരിശുദ്ധ ഹജ്ജ് വേളയില്‍ ഹാജിമാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്ത് അള്ളാഹു വിന്റെ അഥിതികളായ ഹാജിമാരെ സ്വീകരിക്കുന്ന കെ.എം.സി.സി വളണ്ടിയര്‍മാര്‍ ഉദാത്ത മാതൃകയാണ് കാണിക്കുന്നത് എന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി പറഞ്ഞു.ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി. കല്‍പ്പറ്റയില്‍ ഈ വര്‍ഷം ഹജ്ജ് തിരിച്ചെത്തിയവര്‍ക്ക് സ്വീകരണവും ,ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം .ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ഹാജിമാര്‍,കെ.എം.സി.സി. വളണ്ടിയര്‍മാര്‍ മക്കയിലും മിനയിലും മദീനയിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വളരെ സന്തോഷത്തോടെയാണ് വിവരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹാജിമാര്‍ എത്തിയത്. സദസിനെ ഭക്തി സാന്ദ്രമാക്കി ' ചടങ്ങില്‍ ജിദ്ധ വയനാട് ജില്ലാ കെ.എം.സി.സി.ചെയര്മാന് ശിഹാബ് പേരാല്‍ അധ്യക്ഷത വഹിച്ചു. .ജില്ലാ ലീഗ് ജന:സെക്രട്ടറി ടി , മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി .ദില്ലി സാക്കിര്‍ ഹുസൈന് കോളേജില്‍ ഉപരി പഠനത്തിന് പോകുന്ന ആമിന ലിനക്ക് ജില്ലാ മുസ്ലിം ലീഗ് വൈ. പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ജിദ്ദ വയനാട് ജില്ലാ കമ്മിറ്റി കെ എം സി സി യുടെ കാഷ് അവാര്‍ഡ് നല്കി. 'ഈ വര്‍ഷം ഹജജ് വേളയില്‍ വിമാനത്താവളം മുതല്‍ മക്കയിലും മിനയിലും സേവനത്തില്‍ പങ്കാളികളായ വളണ്ടിയര്മരെ ചടങ്ങില്‍ മൊമന്റോ നല്കി ആദരിച്ചു. പരിപാടിയില്‍. ജില്ലാ മുസ്ലിം ലീഗ് സെക്ര കെ. ഹാരിസ് 'വൈ :പ്രസിഡന്റ് നാസർ അഹ്മദ് മണ്ഡലം പ്രസി.. ടി .ഹംസ, ജന: സെക്ര സലീം മേമന .ജി ടി യു ജില്ലാ പ്രസി : സി . മൊയ്ദീന് കുട്ടി .അഹ്മദ് മാസ്റ്റര്‍ .മുനിസിപ്പല്‍ ചെയര്മാന് കെയം തൊടിമുജീബ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എംപി നവാസ് .ജില്ലാ പ്രസി :റിന്‍ഷാദ്. അലവി വടക്കേതില്‍ ജാസര്‍ പാലക്കല്‍'മുഹമ്മദ് പഞ്ചാര .സി .
എച്ച് . സെന്റര്‍ ചെയര്മാന്.പയന്തോത്ത് മൂസഹാജി .നാസര്‍ നായിക്കെട്ടി'കാദര്‍ മാടക്കര' മഹ്മൂദ് മണിമ.സി ടി മൊയ്ദീന്.മുഹമ്മദ് കുട്ടി ചൊക്ളി ലത്തീഫ് വെള്ളമുണ്ട, ഉസ്മാന് പട്ടാണിക്കുപ്പ് , അജ്മല്‍ കല്‍പ്പറ്റ നിസാര്‍ വെങ്ങപ്പള്ളി 'സുബൈര്‍ കുഞ്ഞോം. റഷീദ്ആണ്ടൂര് .കുഞ്ഞിപ്പ ചീരാല്‍ 'മുസ്ഥഫ ചീരാല്‍ .ഉമ്മര്‍ മുക്കാട്ടില്‍ ചീരാല്‍ ,ഹുസൈന് നെല്ലിയബം ,എം ടി.ബഷീര്‍ ചൂരല്‍മല ,അശ്രഫ് മേപ്പാടി, കരീം നെല്ലിയമ്പം, അഹമ്മദ് പാലോളി , തുടങ്ങിയവര്‍ പങ്കെടുത്തു.അഹമ്മദ് ശിബിലി തോട്ടോളി ഖിറാഅത് നടത്തി .ജിദ്ദ മനന്തവാടി മണ്ഡലം ജന:സെക്ര: കാദര്‍ യൂസഫ് സ്വാഗതവും എംകെ റിയാസ് നന്ദിയും പറഞ്ഞു






Leave a Reply