September 13, 2026

എൻ.എസ്.എസ് വിദ്യാർഥികൾ ഓണക്കോടിയും ഓണക്കിറ്റും നൽകി

0
20230819_100953.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എസ്.കെ.എം. ജെ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ  നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 63 കുടുംബങ്ങൾക്ക്  ഓണപ്പുടവയും ഓണക്കിറ്റും വിതരണം ചെയ്തു.എസ്. കെ. എം. ജെ സ്കൂളിൽ നടന്ന ചടങ്ങ് കല്പറ്റ നഗരസഭാ ചെയർമാൻ  കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ഷാജുകുമാർ .കെ. സി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ അജിത് കാന്തി പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, ജില്ലാ കൺവീനർ ശ്യാൽ കെ എസ്.  തുടങ്ങിയവർ സംസാരിച്ചു. മീനങ്ങാടി, തരിയോട് എന്നിവിടങ്ങളിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർ കിറ്റുകൾ ഏറ്റുവാങ്ങി.
തുടർന്ന് യുണിറ്റിന്റെ ദത്തുഗ്രാമമായ എടപ്പട്ടി കോളനിയിൽ എല്ലാ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകളും ധാന്യകിറ്റുകളും വിതരണം ചെയ്തു.
വിദ്യാർത്ഥികൾ സമാഹരിച്ച തുകയിൽ നിന്നും 36000 രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
എൻ എസ് എസ് വളണ്ടിയർമാരായ നിരഞ്ജന നായർ, വൈശാഖ് കൃഷ്ണ, അഖിലേഷ് നാഥ്, ദർശൻ. എസ്, ആര്യ പ്രശാന്ത്, ദിയ സുരേഷ്, നേഹ ഫാത്തിമ, അമിതാ തോമസ്, കാവ്യ ആനന്ദ്, അതുൽ കൃഷ്ണ, അഭിനവ് കൃഷ്ണ, ആദിത്ത് ഗിരീഷ്, വിഷ്ണു നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *