June 1, 2026

ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
IMG_20230823_121614.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍: സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ മുട്ടിലില്‍ ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മാലിന്യ ലഘൂകരണം, സ്വച്ഛ് ഭാരത് അഭിയാന്‍ എന്നീ വിഷയങ്ങളില്‍ അനൂപ് കെ., ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്സ് ബോധവല്‍ക്കരണ നാടകം അവതരിപ്പിച്ചു. പരിപാടി മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അഷ്റഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി., സി.ഡി.പി.ഒ. സൈനബ തുടങ്ങിയവര്‍ സംബന്ധിച്ചു. ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി ക്വിസ് മത്സരവും ഐ.സി.ഡി.എസ് പ്രവര്‍ത്തകരുടെ ഓണാഘോഷ പരിപാടിയും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *