May 20, 2024

അഖില വയനാട് പൂക്കള മത്സരം: മീനങ്ങാടി ജേതാക്കള്‍

0
Img 20230823 121541.jpg
പുല്‍പ്പള്ളി: ഓണാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും, വയനാട് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അഖില വയനാട് പൂക്കളമത്സരത്തില്‍ വിനീത് ആന്റ് ടീം മീനങ്ങാടി ജേതാക്കള്‍. സി ഡി എസ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ടീം രണ്ടാം സ്ഥാനവും, പുല്‍പ്പള്ളി ശ്രേയസ് ടീം മൂന്നാംസ്ഥാനവും സ്വന്തമാക്കി. സമാപനസമ്മേളനം ഉദ്ഘാടനവും, സമ്മാനദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടന്ന മത്സരം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ അധ്യക്ഷനായിരുന്നു. പുല്‍പ്പള്ളി എസ് ഐ മനോജ് പി ആര്‍ സംസാരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് യഥാക്രമം 10001, 7001, 5001 എന്നിങ്ങനെ ക്യാഷ്‌പ്രൈസ് വിതരണം ചെയ്തു. സമാപനസമ്മേളനത്തില്‍ വയനാട് പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് എ എസ് അധ്യക്ഷനായിരുന്നു. ടി എസ് ദിലീപ്കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. കെ പി സാജു, ജില്ലാപഞ്ചായത്തംഗം ബിന്ദു പ്രകാശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ സുകു, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍, സ്റ്റാഫ് സെക്രട്ടറി അലക്‌സ്, ജില്ലാപഞ്ചായത്തംഗം ബിന്ദു പ്രകാശ്, കൃപാലയ എച്ച് എം സിസ്റ്റര്‍ അന്‍സീന, രതീഷ് വാസുദേവന്‍, അജില്‍ സലി, എം ടി അലക്‌സ്, ബെന്നി മാത്യു, ആദര്‍ശ് എസ്, ശരണ്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും സംയുക്തമായി നടത്തിയ മെഗാതിരുവാതിരയും, വിവിധ കലാപരിപാടികളും അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *