പുഷ്പാർച്ചന നടത്തി
മാനന്തവാടി : ഓണം വാരാഘോഷ വേദിയിൽ തലപ്പുഴ കണ്ണോത്ത്മല വാഹനാപകടത്തിൽ മരിച്ചവർക്കുള്ള അനുശോചനം രേഖപ്പെടുത്തി. ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയായ മാനന്തവാടി പഴശ്ശി പാർക്കിൽ അപകടത്തിൽ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുൻപിൽ ഒ.ആർ കേളു എം.എൽ.എ പുഷ്പാർച്ചന നടത്തി. ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. അപകടം നടന്നതിൻ്റെ പശ്ചാത്തലത്തിൽ ഓണം വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം റദ്ദാക്കിയിരുന്നു.






Leave a Reply