May 31, 2026

ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു

0
IMG_20230831_115456.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: അമ്പലവയലില്‍ ഓട്ടോറിക്ഷയും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു. അമ്പലവയല്‍ മാളിക എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയും, അമ്പലവയല്‍ സ്വദേശി അസൈനാറുടെ മകനുമായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ചുള്ളിയോട് റോഡില്‍ റസ്റ്റ്ഹൗസിന് സമീപം വെച്ച് ഇന്നലെ വൈകിട്ടായിരുന്നു അപകടം. അമ്പലവയല്‍ ഭാഗത്ത്‌നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സിനാന്റെ മാതാവ് സജ്‌നക്കും, സഹോദരിക്കും, ഓട്ടോ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മൂവരും ചികിത്സയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *