May 31, 2026

വിൽപ്പനയ്ക്കായി സൂക്ഷിച്ച 21 ലിറ്റർ വിദേശമദ്യമായി മധ്യവയസ്കൻ പിടിയിലായി

0
IMG_20230831_115316.jpg
By ന്യൂസ് വയനാട് ബ്യൂറോ

 ബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഭാഗമായി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ പാർട്ടി ബീനാച്ചി ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 21 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിലായി.കല്ലൂർ 67 സ്വദേശി കാഞ്ഞിരക്കാട്ട് വീട്ടിൽ ബാലൻ.സി
( 57) ആണ് അറസ്റ്റിലായത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ബാലൻ. പ്രിവന്റീവ് ഓഫീസർ എം.എ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽസിവിൽ എക്സൈസ് ഓഫീസർമാരായ ശിവൻ.പി പി. ഷെഫീഖ് എം.ബി, ബാബു ആർ സി എന്നിവരും ഉണ്ടായിരുന്നു സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *