ജെ ബിഎം സംസ്ഥാന കോ-ഓഡിനേറ്ററായി ഷാഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു
കൽപ്പറ്റ : ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോഡിനേറ്ററായി ഷാഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ചുമതല ഏറ്റെടുത്തത്. നിലവിൽ ജെബിഎം വയനാട് ജില്ലാ ചെയർമാനായിരുന്നു. കൽപ്പറ്റ , പുൽപ്പാറ നിവാസിയായ അദ്ദേഹം കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളേജിലെ അധ്യാപകനാണ്. കാലിക്കറ്റ് സർവ്വകലാശാലയുടെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ക്കുള്ള ഇന്ദിരാ ഗാന്ധി അവാർഡും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന എൻ എസ് എസ് വിഭാഗത്തിന്റെ മികച്ച ജില്ലാ കോ-ഓഡിനേറ്റര്‍ക്കുളള പുരസ്കാരവും നേടിയിട്ടുള്ള ഷാഫി പുൽപ്പാറ ജില്ലയിലെ സമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നിറസാനിധ്യമാണ്.






Leave a Reply