May 31, 2026

ചേരമ്പാടി കോരഞ്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

0
20230926_194809.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

ചേരമ്പാടി: ചേരമ്പാടി കോരഞ്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കുമാരന്‍ (45) ആണ് മരിച്ചത്.  ചപ്പന്തോട് വീട്ടില്‍ നിന്ന് ചേരമ്പാടിക്ക് നടന്നുവരും വഴി ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തു വച്ചു തന്നെ അദ്ദേഹം മരിച്ചു. കേരള തമിഴ്‌നാട് അതിർത്തി പ്രദേശമാണ് ചേരമ്പാടി. 
ഈ പ്രദേശത്ത് വന്യമൃഗ ശല്യം വളരെയധികം രൂക്ഷമാണ്. കഴിഞ്ഞ ജൂലൈയിൽ  ഒരു യുവതിയും കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *