May 5, 2026

യുവജനക്ഷേമ ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം തുടങ്ങി

0
IMG_20231009_094857.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: എടവക ഗ്രാമ പഞ്ചായത്ത് യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് സ്വരാജ് ഹാളിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ജംഷീറാ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കായിക മത്സരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വാർഡുകളിൽ നടക്കുo.
ഒക്ടോബർ 17 ന് വൈകുന്നേരം 3 ന് സ്വരാജ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ കേരളോത്സവം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ യുവജന ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് ഗെയിംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 14 വരെ സെന്‍റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ ഗെയിംസ് മത്സരങ്ങളും, ഒക്ടോബര്‍ 14 ന് കായിക മത്സരങ്ങളും, 15 ന് മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ചര്‍ച്ച് ക്വീന്‍മേരി പാരിഷ്ഹാളില്‍ കലാമത്സരങ്ങളും സംഘടിപ്പിക്കും. കലാ-കായിക മത്സരങ്ങള്‍ക്ക് സ്പോര്‍ട്ട് രജിസ്ട്രേഷനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *