ഓസ്കാർ അവാർഡ് ജേതാക്കളെ സ്വീകരിക്കാനൊരുങ്ങി മീനങ്ങാടി
മീനങ്ങാടി: ഓസ്കാർ അവാർഡ് ജേതാക്കൾ നാളെ വായനാട്ടിലെത്തും. ഈ വർഷത്തെ ഓസ്കാർ നേടിയ ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോ ക്യുമെന്ററിയിലൂടെ ശ്രദ്ധേയരായ തമിഴ്നാട് തമിഴ്നാട്ടിലെ ദമ്പതികളായ ബൊമ്മനും ബെല്ലിയുമാണ് മീനങ്ങാടിയിൽ എത്തുന്നത്. ഇരുപത് വർഷത്തിലേറെയായി പ്രൊഫഷണൽ സ്വിമ്മിംഗ് പൂൾ നിർമ്മാണ രംഗത്ത് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി പ്രൊജക്ടുകൾ പൂർത്തിയാക്കിയ ഡാവിഞ്ചി പൂൾ കേരളത്തിൽ അവരുടെ ഓഫീസ് തുറക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലേക്കാണ് ഈ താരങ്ങൾ എത്തുന്നത്.
ഓസക്ർ അവാർഡ് ഇന്ത്യയിലേക്ക് കൊണ്ട് വന്ന ബൊമ്മനും ബെല്ലിയും ആദ്യമായി കേരളത്തിലേക്ക് എത്തുമ്പോൾ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് മീനങ്ങാടി. ഇവരെ ആദരിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
രഘു എന്ന അനാഥ ആനക്കുട്ടിയെ പരിപാലിക്കുന്നതിനായി ബൊമ്മനും ബെല്ലിയും ജീവിതം ഉഴിഞ്ഞുവെക്കുന്നതിനെക്കുറിച്ച് കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത 2022-ലെ ഹ്രസ്വ ഡോക്യുമെന്ററി ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്സ്.





Leave a Reply