മുജാഹിദ് സംസ്ഥാന സമ്മേളനം: പ്രചരണ ഉദ്ഘാടനം സംഘടിപ്പിച്ചു
കൽപ്പറ്റ: ജനുവരിയിൽ കരിപ്പൂരിൽ വച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം എസ് എം ) സംഘടിപ്പിക്കുന്ന ജില്ലാ വിദ്യാർത്ഥി സമ്മേളനമായ ഒറപ്പിന്റെ പ്രചരണ ഉദ്ഘാടനം സംസ്ഥാന സമിതി യംഗം ജസീൽ ടി.പി നിർവഹിച്ചു.മുഹമ്മദ് ഷാനിദ് കുട്ടമംഗലം അധ്യക്ഷനായിരുന്നു.
ഹയർ സെക്കന്ററി, ഡിഗ്രി തലങ്ങളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുക. അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പ്രതിനിധികളായി പങ്കെടുക്കും.
അബ് ഷർ ഷെർബിൻ എം, അൽതാഫ് ടി, നസീൽ ഹൈദർ കെ, ജുനൈദ് പി, റസീൻ കെ, ശബീബ് എന്നിവർ പ്രസംഗിച്ചു.






Leave a Reply