വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി ചികിത്സാ ഫണ്ട് വിതരണം ചെയ്തു
കല്പറ്റ: വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസിയുടെ രോഗികൾക്കുള്ള ചികിത്സാ ഫണ്ട് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കെ. കെ. അഹമ്മദ് ഹാജി നിർവ്വഹിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് റസാഖ് അണക്കായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, ട്രഷറർ പി. കെ. അബൂബക്കർ തുടങ്ങിയ മുസ്ലിംലീഗ്, കെഎംസിസി നേതാക്കൾ പ്രസംഗിച്ചു. ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി പി. എ. ഗഫൂർ വാരാമ്പറ്റ സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് പി. കെ. നന്ദിയും പറഞ്ഞു.





Leave a Reply