ശാസ്ത്രക്രിയയിലെ പിഴവ്, അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം : കേരള എൻ ജി ഒ അസോസിയേഷൻ
മാനന്തവാടി : ആരോഗ്യ വകുപ്പ് ജീവനക്കാരനായ ഗിരീഷ് എൻ എസിനു വയനാട് മെഡിക്കൽ കോളേജിൽ നടത്തിയ ഹെർണിയ ശാസ്ത്രക്രിയയിലെ പിഴവ് മൂലം വൃഷണം നീക്കം ചെയ്യേണ്ടി വന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും തക്കതായ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കപ്പെടരുത്.സംഭവത്തിന് ശേഷം ഈ ജീവനക്കാരൻ ശാരീരികവും മാനസികവുമായ പ്രയാസം അനുഭവിക്കുകയാണ്. വസ്തു നിഷ്ടമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകപരമായ ശിക്ഷ നടപടികൾ സ്വീകരികരിക്കുകയും ഗിരീഷിന് അർഹമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് ജില്ല ഭാരവാഹികൾ വയനാട് ഡി എം ഒ യെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
ഷാജി കെ .ടി , എൻ . ജെ ഷിബു, ഇ എസ് ബെന്നി, സജി ജോൺ,ജിതേഷ് സി കെ, എൻ വി അഗസ്റ്റിൻ, ലൈജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു.






Leave a Reply