June 20, 2026

ബത്തേരി എം.സി.എഫ്. പബ്ലിക് സ്‌കൂളിൽ സർഗമേള സംഘടിപ്പിച്ചു

0
IMG_20231026_120005.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കെ.എൻ.എം. ജില്ലയിലെ മദ്‌റസ വിദ്യാർത്ഥികൾക്ക് കീഴിലുള്ള വിദ്യാഭ്യാസ ബോർഡിന് ജില്ലാ സർഗമേള സുൽത്താൻ ബത്തേരി എം.സി.എഫ്. പബ്ലിക് സ്‌കൂളിൽ നടന്നു. ജില്ലയിലെ വിവിധ മദ്റസകളിൽ നിന്ന് ആയിരത്തിലധികം കുട്ടികൾ രണ്ട് ദിവസങ്ങളിലായി നടന്ന സർഗമേളയിൽ പങ്കെടുത്തു. കിഡ്‌സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളിലായിരുന്നു പരിപാടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. വിനയൻ സർഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കെ.പി. യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു, കെ.എൻ.എം. ജില്ലാ പ്രസിഡണ്ട് പി.കെ. പോക്കർ ഫാറൂഖി, സംസ്ഥാന സമിതി അംഗം കെ.എം.കെ. ദേവർഷോല, ഷബീർ അഹ്‌മദ് കെ.എം, കെ. സാലിഹ് മാസ്റ്റർ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കെ.എൻ.എം. ജില്ലാ സെക്രട്ടറി സി.കെ. ഉമ്മർ സമ്മാന വിതരണവും സയ്യിദ് അലി സ്വലാഹി സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കെ.എൻ.എം. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ നജീബ് കാരാടൻ, വി. ഉമ്മർഹാജി, അബ്ദുറഹിമാൻ സുല്ലമി, സാലിഹ് പിണങ്ങോട് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *