September 20, 2026

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബർ 22 മുതൽ

0
WhatsApp Image 2026-09-20 at 9.41.51 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിൽ കെ-ടെറ്റ് പരീക്ഷ എഴുതി 2025 ഡിസംബറിലും അതിന് മുമ്പും വിജയിച്ച് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ 22 മുതൽ വിതരണം ചെയ്യുന്നു. സിവിൽ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിലാണ് ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് ഉദ്യോഗാർത്ഥികൾ അസൽ ഹാൾടിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തിയത്, രജിസ്റ്റർ നമ്പർ, സമയം എന്നിവ ചുവടെ.

സെപ്റ്റംബർ 22 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റർ നമ്പർ 504178 – 504678, 606430 – 606930) ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റർ നമ്പർ 707085 – 707585, 802270 – 802732)

സെപ്റ്റംബർ 23 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റർ നമ്പർ 504679 – 505179, 606931 – 607431) ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റർ നമ്പർ 707586 – 708086)

സെപ്റ്റംബർ 24 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റർ നമ്പർ 505180 – 505342, 607432 – 607932) ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റർ നമ്പർ 708087 – 708587)

സെപ്റ്റംബർ 25 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ (രജിസ്റ്റർ നമ്പർ 607933 – 608051) ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ (രജിസ്റ്റർ നമ്പർ 708588 – 708707) . 2025 ഡിസംബറിന് മുമ്പ് നടന്ന കെ-ടെറ്റ് പരീക്ഷകളിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ 25 ന് വിതരണം ചെയ്യുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *