May 31, 2026

തൃശ്ശിലേരിയിൽ വസ്തു തര്‍ക്കത്തിൽ അനുജനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിൽ ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു

0
20231027 213207
By ന്യൂസ് വയനാട് ബ്യൂറോ

 

തൃശ്ശിലേരി: തൃശ്ശിലേരിയിൽ വസ്തു തര്‍ക്കത്തിൽ അനുജനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിൽ ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. തൃശ്ശിലേരി കാനഞ്ചേരികുന്ന് മരട്ടി വീട്ടില്‍ മാത്യു (55) നെ കുത്തി പരിക്കേല്‍പ്പിച്ച സഹോദരന്‍ തോമസ് (60) നെയാണ് വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തോമസ് കത്തിവെച്ച് മാത്യുവിനെ നെഞ്ചിലും, മുഖത്തും, കൈക്കും കുത്തുകയായിരുന്നു . സാരമായി പരിക്കേറ്റ മാത്യു മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തില്‍ കഴിയുകയാണ്.തിരുനെല്ലി അഡി.എസ്.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *