നാഷണല്‍ ലേബര്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി (എൻ എൽ യൂ ) പ്രതിനിധി സമ്മേളനം
കല്‍പ്പറ്റ:- നാഷണല്‍ ലേബര്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി സമ്മേളനം നടത്തി. ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി.മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് ഒ കെ.മുഹമ്മദാലി അധ്യക്ഷനായിരുന്നു.കലാം കുന്നമ്പറ്റ സ്വാഗതം പറഞ്ഞു..എ.പി.അഹമ്മദ് മുഖ്യ അതിഥി ആയിരുന്നു പ്രസിഡന്റായി കുന്നുമ്മല്‍ മൊയ്തു വെള്ളമുണ്ട, ജനറല്‍ സെക്രട്ടറിയായി നജീബ് ചന്തക്കുന്ന് മേപ്പാടി, വൈസ് പ്രസിഡന്റുമാരായി എ.കെ.സക്കീര്‍ ,ഇസ്മയില്‍ വെള്ളമുണ്ട, എന്നിവരും ട്രഷററായി കെ.ഹൈദ്രു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായി അഷറഫ് അമ്പലവയല്‍, സലിം തെനേരി എന്നിവര്‍ പുതിയ കമ്മിറ്റി മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളില്‍ എല്ലാ തൊഴില്‍ സംഘടനകളുടെയും കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന സ്‌ക്രാപ്പ് തൊഴിലാളികളെയും, മത്സ്യതൊഴിലാളികളെയും മറ്റു ഇതര തൊഴിലാളികളേയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എം.ടി. പഞ്ചാര മുഹമ്മദ്, പി.ഇബ്രായി, ബഷീര്‍ ബത്തേരി , കെ. സൈദ് നെടുംകരണ, മൊയ്തൂട്ടി കണിയാമ്പറ്റ, എസ്.അഷ്‌റഫ് അമ്പലവയല്‍, പി. ഹമീദ് അമ്പലവയല്‍ എന്നിവര്‍ സംസാരിച്ചു.ടി. മമ്മൂട്ടി നന്ദി പറഞ്ഞു.
Leave a Reply