September 7, 2026

കിടപ്പു രോഗികൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം

0
Img 20231207 183902
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ന്യൂറോ സർജറി കഴിഞ്ഞ് കിടപ്പിലായവർക്കും പ്രമേഹം മൂലം കാലിനും മറ്റും അവശത അനുഭവിക്കുന്നവർക്കും സെറിബ്രൽ പൾസി പോലുള്ള അസുഖമുള്ളവർക്കും അപകടങ്ങൾ മൂലം കിടപ്പിലായവർക്കുമായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഡിസംബർ 14 മുതൽ ഡിസംബർ 21വരെ നടത്തുന്ന ക്യാമ്പിന് പി എം ആർ വിഭാഗം മേധാവി ഡോ. ബബീഷ് ചാക്കോ നേതൃത്വം നൽകും. സൗജന്യ വൈദ്യ പരിശോധനയും ലാബ് ടെസ്റ്റുകളും ആവശ്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കൃത്രിമ കാൽ വിതരണവും ഉണ്ടായിരിക്കും. എല്ലാദിവസവും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് 8589000456 ൽ വിളിക്കുക.

പി എം ആർ വിഭാഗം മേധാവി ഡോ. ബബീഷ് ചാക്കോ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *