August 2, 2026

സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

0
Img 20231212 103149
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സ്കൂൾ വിദ്യാർഥിയെ ബെെക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. തെക്കുംതറ രാമലയത്തിൽ ശരത്–ശ്രുതി ദമ്പതിമാരുടെ മകൻ ധ്യാൻ കൃഷ്ണയെയാണ്‌ (11) തിങ്കൾ രാവിലെ ഒമ്പതോടെ വീടിന്റെ മുറ്റത്ത്‌നിന്ന്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്‌. സ്‌കൂളിൽ പോകാനായി വീട്ടുമുറ്റത്ത്‌ നിൽക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ അരികിലേക്ക്‌ വിളിച്ചു. അടുത്തേക്ക്‌ ചെല്ലാതായപ്പോൾ ഒരാൾ ബൈക്കിൽനിന്ന്‌ ഇറങ്ങി മുറ്റത്തേക്ക്‌ വന്ന്‌ പിടിക്കാൻ ശ്രമിച്ചു. ധ്യാൻ നിലവിളിച്ചതോടെ പ്ലസ്‌ വണ്ണിന്‌ പഠിക്കുന്ന സഹോദരി തീർത്ഥ ഓടിയെത്തിയപ്പോഴേക്കും മുറ്റത്തേക്ക്‌ കയറിയ ആൾ തിരികെ ഇറങ്ങി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പള്ളിക്കുന്ന് ആർസി യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്‌ ധ്യാൻ കൃഷ്ണ. അമ്മ ശ്രുതി കൽപ്പറ്റ പൊലീസിൽ പരാതി നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *