May 31, 2026

പി കെ ഗോപാലന്‍ അനുസ്മരണം നടത്തി

0
Img 20231214 193009
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :അന്തരിച്ച മുന്‍ ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി കെ ഗോപാലന്റെ എട്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി കെ ഗോപാലന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും അദ്ദേഹത്തിന്റെ വിടവ് വയനാട് ജില്ലയിലെ കോണ്‍ഗ്രസ്സ് -ട്രേഡ് യൂണിയന്‍ രംഗങ്ങളിലെല്ലാം ,വലിയ നഷ്ടമാണുണ്ടാക്കിയതെന്നും അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു.

ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷന്‍ ആയിരുന്നു. ബി സുരേഷ് ബാബു, സി ജയപ്രസാദ്, മോഹന്‍ദാസ് കോട്ടക്കൊല്ലി,പി എന്‍ ശിവന്‍,ജിനി തോമസ്,താരിഖ് കടവന്‍, കെയു മാനു, ഒ ഭാസ്‌കരന്‍, ഗിരീഷ് കല്‍പ്പറ്റ, കെ എം വര്‍ഗീസ്,കെ കെ രാജേന്ദ്രന്‍, ശ്രീനിവാസന്‍ തൊവരിമല, സി എ ഗോപി, ഹര്‍ഷല്‍ കോനാടന്‍, മുത്തലിബ് പഞ്ചാര,ഡിന്റോ ജോസ്, ആയിഷ പള്ളിയാല്‍, ആര്‍ രാമചന്ദ്രന്‍, സലാം മീനങ്ങാടി,ജ്യോതിഷ് കുമാര്‍, ആര്‍ ഉണ്ണികൃഷ്ണന്‍, എംപി ശശികുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *