May 20, 2024

മാനന്തവാടി നഗരത്തിലെ അനധികൃത കെട്ടിട നിർമ്മാണം  സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവൃത്തിനിർത്തിയില്ല

0
Img 20231214 193636

 

മാനന്തവാടി : മാനന്തവാടി നഗരത്തിലെ അനധികൃത കെട്ടിട നിർമ്മാണം  സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവൃത്തിനിർത്തിയില്ല.  നഗരസഭ അധിക്യതർ പോലീസിനെ ഉപയോഗപ്പെടുത്തി നിർമ്മാണ പ്രവർത്തികൾ നിർത്തിവെപ്പിച്ചു. പണി തുടർന്നാൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും നഗരസഭ അധികൃതർ പറഞ്ഞു.

എന്നാൽ ഹൈകോടതി നൽകിയ ഉത്തരവ് ലംഘിച്ചാണ് നഗരസഭ പോലീസിനെ ഉപയോഗിച്ച് നിർത്തിവെപ്പിച്ചതെന്ന് വ്യാപാരികൾ. ഒരു മാസം മുൻപ്മലയോര റോഡ് വികസനത്തിന്നായിമാനന്തവാടി ഗാന്ധി പാർക്ക് ടൗൺ ഹാൾ റോഡിനോട് ചേർന്നുള്ള കെട്ടി ടത്തിൻ്റെ മുൻഭാഗം പൊളിച്ചുമാറ്റുകയും സൗജന്യമായി സ്ഥലം വിട്ടുനൽകുകയും ചെയ്തിരുന്നു.ഇതിൻ്റെ മറവിൽ തുടങ്ങിയ അനധി കൃതകെട്ടിട നിർമ്മാണം തുടക്കത്തിൽ തന്നെ നിർത്തിവെക്കാൻ മാനന്തവാടി മുനിസിപ്പാലിറ്റി നോട്ടീസ് നൽകുകയും ചെയ്തിരുന്നു.എന്നാൽഡിസംബർ രണ്ടിന് ചേർന്ന മാനന്തവാടി താലൂക്ക് വികസന സമിതി യോഗം അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റാനാവശ്യമായ നടപടി സ്വീകരിക്കാൻ മാനന്തവാടി മുനിസിപ്പാലിറ്റി യോട് ആവശ്യപ്പെടുകയായിരുന്നു.

മുനിസിപ്പാലിറ്റി ഭരണ സമിതി യോഗം ചേർന്ന് താലൂക്ക് വികസന സമിതിയുടെ ഉത്തരവ് നടപ്പിലാക്കാൻ തീരുമാനിക്കുകയും  ഉടമക്ക് കെട്ടിടം പൊളിച്ചുമാറ്റാൻ നോട്ടീസും നൽകി.എന്നാൽ ഉടമ ഹൈക്കോടതിയിൽ നിന്നും കെട്ടിട പൊളിച്ചുമാറ്റാനുള്ള മുനിസിപ്പൽ ഉത്തരവിന്നെതിരെ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് വീണ്ടും കെട്ടിട നിർമ്മാണം തുടങ്ങുകയായിരുന്നു.എന്നാൽ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് കാണിച്ച് മുനിസിപ്പാലിറ്റി നൽകിയ ഉത്തരവ് മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും കെട്ടിടം  നിർമ്മിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടില്ലെന്നു അതിനാലാണ് കെട്ടിട നിർമ്മാണം പോലീസിൻ്റെ സഹായത്തോടെ നിർത്തിവെപ്പിച്ചതെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസംമുനിസിപ്പാലിറ്റി നൽകിയസ്റ്റോപ്പ് മെമ്മോ കൈപറ്റാൻ ഉടമ തയ്യാറായില്ല. ഇതേ തുടർന്ന് ഇന്നലെ രാവിലെ നഗരസഭ ജീവനക്കാർ കടയിലെത്തി സ്റ്റോപ്പ് മെമ്മോ പതിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചക്ക് 12 മണിയോടെ പോലീസുമായെത്തി നിർമ്മാണ പ്രവർത്തികൾ നിർത്തിവെപ്പിക്കുകയായിരുന്നു.

ഹൈകോടതി ഉത്തരവ് നിലനിൽക്കെ നഗരസഭയുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും റോഡ് വികസനത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുനൽകിയ ശേഷം

മുൻപ് ഉണ്ടായിരുന്ന പഴയ ബിൽഡിംങ്ങിൻ്റെ ചുമര് നിലനിർത്തി കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചതെന്നും വ്യാപാരി കൾപറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *