കൂട്ടിലായ കടുവയെ കൊല്ലണമെന്ന നിലപാടിൽ ഉറച്ച് നാട്ടുകാർ ; കടുവയെ മാറ്റാൻ കഴിയാതെ വനം വകുപ്പ്
ബത്തേരി: വാകേരി മൂടക്കൊലി കോളനി കവലയില്‍ നിന്നും പിടിയിലായ കടുവയെ കൊല്ലണമെന്ന നിലപാടിൽ നിന്നും പിന്മാറാതെ നാട്ടുകാർ. കടുവയെ നടപടി ക്രമങ്ങളനുസരിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിയാതെ വനം വകുപ്പ്. പ്രജീഷ് എന്ന കർഷക യുവാവിനെ കൃഷിയിടത്തില്‍ വെച്ച് കൊന്ന് തിന്ന കടുവയെ കൊല്ലാതെ കൊണ്ടു പോയാല്‍ മറ്റേതെങ്കിലും സ്ഥലത്ത് തുറന്നു വിടുകയും അത് മറ്റ് മനുഷ്യ ജീവനുകള്‍ക്ക് ഭീഷണിയാകുമെന്നും നാട്ടുകാര്‍ ഒറ്റക്കെട്ടായി പറയുന്നു. തുടക്കത്തില്‍ തന്ന വെടിവെച്ച് കൊല്ലുമെന്ന വനം വകുപ്പിന്റെ വാക്ക് വിശ്വസിച്ചാണ് തങ്ങള്‍ ഇതുവരെ സഹകരിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പിടിയിലായ കടുവയെ കൊല്ലണമെങ്കില്‍ ദേശീയ തലത്തിലുള്ള നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടിയടക്കമുള്ളവയുടെ പല മാനദണ്ഡങ്ങളും പാലിച്ചുള്ള നടപടി ക്രമങ്ങളും ആവശ്യമാണ്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വനം വകുപ്പ്.





Leave a Reply