May 31, 2026

പോലീസ് സ്റ്റേഷനുകളിലേക്ക് ബഹുജന പ്രക്ഷോഭ മാർച്ച്

0
20231218 184817
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രാകൃത കമ്മ്യൂണിസ്റ്റ് യാത്രയാണ് നവകേരള യാത്ര എന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ.ജനാധിപത്യത്തിന്‍റെ അന്തസ്സ് കളഞ്ഞുകുളിക്കുന ശൈലിയാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുമ്പോൾ അവരെ ലാത്തികൊണ്ടും, കുറുവടി കൊണ്ടും, ഹെൽമെറ്റ് കൊണ്ടും തല തല്ലി പൊട്ടിക്കുന്ന ഡി.വൈ.എഫ്.ഐക്കാർക്ക് മുഖ്യൻ നൽകുന്ന പ്രേരണയിൽ അടങ്ങിയിരിക്കുന്നത്.

 

കേരള ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് അസഭ്യം പറയുന്ന ഡി.വൈ.എഫ്.ഐക്കാർ ചെയ്യുന്നത് മാതൃകാപരമെന്നും, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമായും കാണുന്ന പിണറായിയുടെ ഈ മനോഭാവം പണ്ട് സ്റ്റാലിനും, മുസ്സോളിനിക്കും ഉണ്ടായിരുന്ന അതേ മനസ്സ് തന്നെയാണ്. അത്തരക്കാർക്കുണ്ടാകുന്ന അനുഭവവും മറിച്ചായിരിക്കില്ല എന്നോർമ്മപ്പെടുത്തുവാനും കൂടിയാണ് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കീഴിലുള്ള മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും 20.12.2023 ബുധനാഴ്ച രാവിലെ 11 മണിക്ക് ബഹുജന പ്രക്ഷോഭ മാർച്ച് സംഘടിപ്പിക്കുന്നത്.

 

ആലപ്പുഴയിൽ പോലീസുകാരുടെ കവചത്തിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസുകാരെ പിണറായിയുടെ അംഗരക്ഷകരായ രണ്ട് ഗുണ്ടകൾ ചേർന്ന് മർദ്ധിച്ച സംഭവത്തിൽ സ്വന്തം രാഷ്ട്രീയക്കാരായ സി.പി.എംകാർ പോലും പിണറായിയെ വെറുക്കപ്പെട്ടവനായാണ് കാണുന്നത്. ഏകാധിപതിയെ പോലെ പെരുമാറുന്ന പിണറായിയുടെ ഈ നയത്തിനെതിരെയാണ് കോൺഗ്രസ് ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്തുവാന്‍ തീരുമാനിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *