May 20, 2024

കൂട്ടിലായ കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രദേശവാസികൾ; പ്രതിഷേധം ശക്തം 

0
20231218 144624wg7swuw

ബത്തേരി : വാകേരിയിൽ കൂട്ടിലായ കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാ ടുമായി പ്രദേശവാസികൾ രംഗത്ത്. യുവാവിനെ അതിക്രൂരമായി കൊന്നു തിന്ന നരഭോജി കടുവയെ ഒരു കാരണവശാലും കൊല്ലാതെ വിടരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് . പ്രജീഷ് കൊല്ലപ്പെട്ട് പത്താം നാളാണ് കടുവ കൂട്ടിലായത്. കടുവയെ കൊ ല്ലണമെന്ന് തുടക്കം മുതലേ നാട്ടുകാർ ആവശ്യമുന്നയിച്ചതിനെ തുടർന്ന് വെടിവെച്ചു കൊല്ലാൻ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ കൂട് വെച്ച് പിടി കൂടുകയോ, അല്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുകയോ ചെയ്യണമെന്നും ഈ ദൗത്യം പരാജയപ്പെട്ടാൽ മാത്രം കടുവയെ വെടിവെച്ച് കൊല്ല ണമെന്നുമാണ് ഉത്തരവ്.കടുവയെ തോട്ടത്തിനു പുറത്തേക്ക് കൊണ്ടുവന്നിട്ടില്ല. അതിനിടെ, കടുവയെ ജീവനോടെ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികളില്‍ ഒരുവിഭാഗം. കടുവയെ കൊല്ലണമെന്ന വാശിയില്‍ നാട്ടുകാര്‍ ഉറച്ചുനില്‍ക്കുന്നതു സംഘര്‍ഷാവസ്ഥ സംജാതമാക്കിയിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *