August 1, 2026

എൻ.എസ്.എസ്. യൂണിറ്റ് സപ്ത ദിന സഹവാസ ക്യാമ്പ് : സ്നേഹാരാമം നാടിന് സമർപ്പിച്ചു

0
Img 20231231 131804
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാരം: കണിയാരം ഫാദർ ജി.കെ.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് , സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സജ്ജമാക്കിയ സ്നേഹാരാമം നാടിന് സമർപ്പിച്ചു. മാനന്തവാടി നഗരസഭയുടെ സഹകരണത്തോടെ, പാതയോരങ്ങൾ സുന്ദരമാക്കുന്നതിന് നടപ്പിലാക്കുന്ന “മാലിന്യ മുക്‌തം നവകേരളം” ക്യാംപെയ്ന്റെ ഭാഗമായി വള്ളിയൂർക്കാവ് ജംഗ്‌ഷനിൽ കണിയാരം ഫാദർ ജി.കെ.എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയേർസ് സജ്ജമാക്കിയ സ്‌നേഹാരാമം നാടിന് സമർപ്പിച്ചു. വള്ളിയൂർക്കാവ് ജംഗ്ഷനിലെ കൂറ്റൻ ആൽമരം മനോഹരമായ ചിത്രങ്ങൾ കൊണ്ട് വർണാഭമാക്കിയും മരച്ചുവട്ടിൽ ചെടികൾ വച്ചു പിടിപ്പിച്ചും വിദ്യാർത്ഥികൾ ആരാമം തീർത്തു. മാനന്തവാടി മുൻസിപ്പൽ കൗൺസിലർ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് കബീർ പെരിങ്ങോളൻ അദ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ മാർട്ടിൻ എൻ. പി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നീതു റോസ് ജോസഫ്, എൻ. എസ്. എസ്. ലീഡേർസ് സാൻ ജോസ് സണ്ണി, അന്ന സാനിയ ജോർജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *