August 1, 2026

കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിഞ്ഞു: ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

0
IMG_20260801_135659
By ന്യൂസ് വയനാട് ബ്യൂറോ

കൊട്ടിയൂർ: കൊട്ടിയൂർ പാൽചുരത്തിലെ ചെകുത്താൻ റോഡിന് സമീപം ശക്തമായ മണ്ണടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞുവീണതിനെ തുടർന്നാണ് ഗതാഗതം നിലച്ചത്. നിലവിൽ ഇതുവഴി ഒരു വാഹനവും കടന്നുപോകുന്നില്ലെന്നാണ് വിവരം. പ്രദേശത്ത് ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ തീവ്ര ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *