May 31, 2026

ആളില്ല;വയനാട് ഫ്‌ളവര്‍ഷോ’ ഇന്ന് നിർത്തും.

0
Img 20240107 104233
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കല്‍പ്പറ്റ ബൈ പ്പാസ് ഗ്രൗണ്ടില്‍ നടന്നുവരുന്ന വയനാട് അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫ്‌ളവര്‍ഷോ ഇന്ന് ഞായറാഴ്ച സമാപിക്കും. ഡിസംബര്‍ 20നായിരുന്നു കല്‍പ്പറ്റയില്‍ വയനാട് ഫ്‌ളവര്‍ഷോ ആരംഭിച്ചത്. പുഷ്പഫല സസ്യ പ്രദര്‍ശനവും, ജലധാരകളും, സ്റ്റാളുകളും, അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമടക്കം നിരവധി വ്യത്യസ്തകളുമായാണ് ഇടവേളക്ക് ശേഷം വയനാട് ഫ്‌ളവര്‍ഷോ നടന്നത്. എന്നാൽ സന്ദർശകർ തീരെ കുറവായിരുന്നു. പല സ്റ്റാളുകളും ഒഴിഞ്ഞ് കിടന്നു. ടിക്കറ്റ് നിരക്കും കൂടുതലായിരുന്നു. പ്രചരണത്തിലെ വീഴ്ചയും പരിപാടിക്ക് മങ്ങലേൽപ്പിച്ചു. ഫ്‌ളവര്‍ഷോയുമായി ഭാഗമായി നിരവധി മത്സരങ്ങളും ഇത്തവണ നട ന്നിരുന്നു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *