രാഹുലിന്റെ അറസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പേരില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറികടന്നും പ്രതിഷേധിച്ചു. ഇത് സംഘര്‍ഷത്തിനിടയാക്കി. ജില്ലാപ്രസിഡന്റ് അമല്‍ജോയിയുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. രാഹുലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. പ്രതിഷേധം കൂടുതല്‍ ശക്തക്കുന്നതിന്റെ ഭാഗമായാണ് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ ചില പ്രവര്‍ത്തകരെ പൊലീസ് പിടികൂടി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതിനിടെ ചിലര്‍ക്ക് മര്‍ദ്ദനമേറ്റതായും നേതാക്കള്‍ പറഞ്ഞു. കല്‍പ്പറ്റ ഡി.വൈ.എസ്.പി. ടി.എന്‍.സജീവന്റെയും, വയനാട് സൈബര്‍ പൊലീസ് എസ്.എച്ച്.ഒ ഷജു ജോസഫിന്റെയും കല്‍പ്പറ്റ എസ്.എച്ച്.ഒ.യുടെയും നേതൃത്വത്തില്‍ വലിയൊരു സംഘം പോലിസ് തന്നെ സ്ഥലത്തുണ്ടായിരുന്നു. പിന്നിട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ,ഐ.എന്‍.ടി.യു സി. വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ആലി എന്നിവര്‍ സ്ഥലത്തെത്തി പൊലീസുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സമരം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐ.യിലെയും ഒരു വിഭാഗവും പൊലീസിലെ ഒരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയന് എതിരാണന്നും അതുകൊണ്ടാണ് കേരളത്തിലുടനീളം പ്രകോപനമുണ്ടാക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പര്‍ പി. പി അലി, കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ്പ്രസിഡന്റ് സുരേഷ് മേപ്പാടി, സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ദേവ്, ജഷീര്‍ പള്ളിവയല്‍, സംസ്ഥാന സെക്രട്ടറിമാരായ ലയണല്‍ മാത്യു, ലെനിഷ് പടിഞ്ഞാറത്തറ, ജില്ലാ വൈസ് പ്രസിഡമാരായ ശ്രീജിത്ത് കുപ്പാടിത്തറ, നിത കെ, ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കൊന്നാടന്‍, അനീഷ് റാട്ടാക്കുണ്ട്, ജിനു കോളിയാടി, ജിബിന്‍ മാംബിള്ളി,സുകന്യമോള്‍, അജിനാസ് തരിയോട്, മുനീര്‍ ഗുപ്ത,ബ്ലോക്ക് പ്രസിഡന്റുമാരായ ഡിന്റോ ജോസ് നൗഫല്‍ കെ അസിസ് വാളാട് എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply