ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല : കേളി കൊട്ട് – സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
കൽപ്പറ്റ: ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ 20ന് മുട്ടിൽ മുതൽ കൽപ്പറ്റ വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർഥം ‘കേളി കൊട്ട്’ സാംസ്കാരിക സായാഹ്നം പരിപാടി സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൽപ്പറ്റയിലാണ് പരിപാടി സംഘടിപ്പിച്ചത്. നാടൻ പാട്ടുകൾ , നാടോടി നൃത്തം, സിനിമാ ഗാനങ്ങൾ , വിവിധ നൃത്തങ്ങൾ തുടങ്ങിയ കലാ പരിപാടികൾ അരങ്ങേറി. മനുഷ്യച്ചങ്ങലയുടെ പ്രചരണം വിളിച്ചോതി പാട്ടും ഡാൻസും കലാ പരിപാടികളുമായി യുവജനങ്ങൾ സംഗമിച്ചു.
പ്രശസ്ത ഗായകൻ വി ടി മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ റഫീഖ് , കെ ആർ ജിതിൻ , ഷിജി ഷിബു , സി ഷംസുദ്ധീൻ , അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി.





Leave a Reply