April 16, 2026

പനമരം ബിവറേജിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ 4 പേർ അറസ്റ്റിൽ

0
Img 20240119 Wa0047
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ബിവറേജിൽ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസിൽ 4 പേർ അറസ്റ്റിൽ. കരുമ്പുമ്മൽ സ്വദേശികളായ സുധി, സുരേഷ്, മാത്തൂർ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിൻ എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ വി സിജിത്തും സംഘവും അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 8.30ഓടെ ഔട്ട്ലറ്റ്ലെറ്റിൽ എത്തിയ പ്രതികൾക്ക് മദ്യം എടുത്ത് കൊടുക്കാൻ താമസിച്ചുവെന്നാരോപിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി 4 ബോട്ടിൻ മദ്യമാണ് എടുത്തുകൊണ്ടു പോയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *