എസ്.വൈ.എസ് വിളയിച്ച നെല്ലിന്റെ കൊയ്ത്ത് നാടിന്റെ ഉത്സവമായി
പടിഞ്ഞാറത്തറ: എസ് വൈ എസ് വെള്ളമുണ്ട സോൺ കുപ്പാടിത്തറ പാടശേഖരത്തിൽ നടത്തിയ സംഘ കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ, കെ എസ് മുഹമ്മദ് സഖാഫി, എസ് കെ മൊയ്തു ഹാജി, മുഹിയദ്ധീൻ സഅദി,സലീം നഈമി, അബ്ദുൽ ഗഫൂർ അഹ്സനി,റഫീഖ് കുപ്പാടിത്തറ, അബ്ദുളള കെ, ഉവൈസ് നൂറാനി തുടങ്ങിയവർ സംസാരിച്ചു.
കൃഷിക്കൊപ്പം നിൽക്കുക എന്നാൽ ജീവിതത്തിനൊപ്പം നിൽക്കുക എന്നതാണന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കൃഷിയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നും കൃഷിയാണ് ഭക്ഷണത്തിന്റെ അടിസ്ഥാനം. ഒരു പ്രസ്ഥാനം കൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട് കാർഷിക രംഗത്തേക്കിറങ്ങുന്ന കാഴ്ചയാണ് എസ് വൈ എസ് പദ്ധതിയിലൂടെ പ്രകടമാകുന്നത്. ജീവിതത്തിൽ മറ്റുള്ളവയ്ക്ക് നൽകുന്ന പ്രാധാന്യം കൃഷിക്ക് നൽകുന്നുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു
കേരളത്തിൽ ഒരു വർഷം 30 ലക്ഷം ടൺ അരി ആവശ്യമാണ്. എന്നാൽ ആവശ്യമായതിന്റെ 21 ശതമാനം അരി മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അരിയിലും നമ്മൾ കഴിക്കുന്ന പച്ചക്കറികളിലും സുഗന്ധവ്യഞ്ജനങ്ങളിലും മാരകമായ കീടനാശിനികൾ അടങ്ങിയിരിക്കുന്നതായി പഠനങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിന് പരിഹാരം കാണുന്നതിനായി നമുക്ക് ആവശ്യമായ പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ സാധിക്കണമെന്നും ജുനൈദ് പറഞ്ഞു





Leave a Reply