April 16, 2026

വിശ്വനാഥന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് പി.കെ ജയലക്ഷ്മി

0
Eifi8ab53079
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: അഡ്‌ലൈഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടതുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി. വിശ്വനാഥന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ വിചാരണയെത്തുടര്‍ന്നാണ് വിശ്വനാഥന്‍ ജീവനൊടുക്കിയത്. ആത്മഹത്യക്കു പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍. ഇത് മുഖവിലയ്ക്കു എടുക്കാനാകില്ല. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ച പട്ടികജാതി-വര്‍ഗ കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കണം. ഭാര്യ ബിന്ദുവിന് ജോലിയും കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായവും നല്‍കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി രാമന്‍, കോണ്‍ഗ്രസ് ഭാരവാഹികളായ ജോഷി, ജോണ്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *